ബജറ്റ് 2024-25

ഭാവനയിൽ നിന്നും ജന്മം കൊള്ളുന്ന ആശയങ്ങളുടെ കൂട്ടായ്മയാണ് ബഡ്ജറ്റ് എന്ന് പൊതുധാരണയിൽ നിന്നും വ്യത്യസ്തമായി വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പ്രതിഫലനമായാണ് ഈ ബഡ്ജറ്റ് തയ്യാറാക്കാൻ ശ്രമിച്ചിരിക്കുന്നത്. 2020-ൽ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നമ്മുടെ ഭരണ സമിതിയുടെ കഴിഞ്ഞുപോയ നാല് വർഷങ്ങളിലെ ഭരണ മികവിന്റെയും വരും വർഷത്തെ വികസന ലക്ഷ്യങ്ങളുടെയും സൂചനയാണ് ഈ ബഡ്ജറ്റ്.

അധികാര വികേന്ദ്രീകരണത്തിന്റെ പരമപ്രധാന ലക്ഷ്യമായ അധികാരം ജനങ്ങളിലേക്ക് എന്ന ആശയത്തോടൊപ്പം ജനപക്ഷപരമായ പുരോഗതി മാത്രമാണ് ലക്ഷ്യമാക്കി ആനക്കര ഗ്രാമ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഈ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്.