കാഴ്ച്ചപ്പാടും ദൌത്യവും
വിഷൻ
കേരളപഞ്ചായത്ത് രാജ് നിയമത്താൽ അർപ്പിതമായ അനിവാര്യ ചുമതലകളും പൊതു ചുമതലകളും ഗുണമേന്മയോടെ സമയബന്ധിതമായി നിറവേറ്റി പൊതു ജനങ്ങൾക്ക് സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്തിന്റെ പൊതു വികസനവും യാഥാർത്ഥ്യമാക്കുക എന്ന കാഴ്ചപ്പാടോടൊയാണ് ആനക്കര ഗ്രാമപഞ്ചായത്ത് മുന്നോട്ട് പോകുന്നത്.
മിഷൻ
ആനക്കര ഗ്രാമപഞ്ചായന്റെ സാമ്പത്തിക മനുഷ്യവിഭവശേഷി വിനിയോഗിച്ച് അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ സൃഷ്ടിക്കുകയും വിപുലമായ ക്ഷേമ- സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ഉത്പാദനം,സേവനം, പശ്ചാത്തല വികസനം എന്നീ മൂന്ന് മേഖലകൾക്കും അർഹമായ പരിഗണനയ്ക്കായി വികസന പ്രവർത്തനങ്ങൾ നടത്തുന്നു.പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാക്കേണ്ട സേവനങ്ങളുടെ ഗുണമേന്മയും സമയക്രമവും മെച്ചപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.