2025 ഡിസംബർ 31-ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 30/09/2026-ന് മുൻപായി അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അംബിക പി എന്‍

പ്രസിഡൻ്റ്

സീനത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഷീദ് പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജംസീന എം വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മിഥുന്‍ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആനക്കര  ഗ്രാമപഞ്ചായത്ത്

വാർഡുകളുടെ എണ്ണം: 17

റവന്യൂ വില്ലേജ്: ആനക്കര 

താലൂക്ക്: പട്ടാമ്പി

ജില്ല: പാലക്കാട്

ബ്ലോക്ക് പഞ്ചായത്തിൻ്റെ പേര്: തൃത്താല

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ: പെരുമ്പലം , കൂടല്ലൂർ, കുമരനെല്ലൂർ

ജില്ലാ പഞ്ചായത്തിൻ്റെ പേര്: പാലക്കാട്

ജില്ലാ പഞ്ചായത്ത് ഡിവിഷൻ: കപ്പൂർ, തിരുവേഗപ്പുറ

നിയമസഭാ മണ്ഡലം: തൃത്താല

പാർലമെൻ്റ് മണ്ഡലം: പൊന്നാനി

ഗ്രാമപഞ്ചായത്തിൻ്റെ വിസ്തീർണ്ണം: 20.95 ചതുരശ്ര കിലോമീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് ആനക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കര പഞ്ചായത്തിന് 20.95 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഭാരതപ്പുഴയും, തെക്കുഭാഗത്ത് കപ്പൂര്‍, പട്ടിത്തറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴ, മലപ്പുറം ജില്ലയും കിഴക്കുഭാഗത്ത് പട്ടിത്തറ പഞ്ചായത്തുമാണ്.

കൂടുതൽ വായിക്കുക