ആനക്കര വടക്കത്ത് തറവാട്
കേരളക്കരയ്ക്ക് മാത്രമല്ല ഇന്ത്യന്‍ ചരിത്രത്താളുകളില്‍ ഇടം പിടിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഒരു തറവാട് ഉണ്ട് വള്ളുവനാട്ടില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള ആനക്കര വടക്കത്ത് തറവാട് . അമ്മു സ്വാമിനാഥന്, ക്യാപ്റ്റന്‍ ലക്ഷ്മി, എവി കുട്ടിമാളു അമ്മ, ജി സുശീലഅമ്മ എന്നിങ്ങനെ പ്രതിഭകളുടെ പട്ടിക നീളുന്നു.പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമാണ് ആനക്കര. ബ്രിട്ടീഷ് സര്‍വാധിപത്യത്തിനെതിരെ സ്വാതന്ത്ര്യം എന്ന സ്വപ്നത്തിനായുള്ള നിരവധി പോരാട്ടങ്ങളക്ക് സാക്ഷ്യം വഹിച്ച തറവാടാണ് വടക്കത്ത് തറവാട്.